Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Saturday, April 11, 2020

ഓട്ടോ സവാരി

When the  right and wrong is no longer black or white

രാവിലെ ഇറങ്ങിയപ്പോ ഫ്ലാറ്റിന്റെ മുന്നിൽ കിടക്കുന്നു ഓട്ടോ. ഓട്ടോയിൽ കയറിയിട്ട് കുറേ നാളായി. അതിലേറെ നാളായി ബസ്സിൽ കയറിയിട്ട്. സ്വന്തമായി വണ്ടി ആയി കഴിഞ്ഞപ്പോ മടി. വണ്ടി കാത്തു നില്ക്കാനും പിന്നെ ചില്ലറയുടെ പേരിൽ വഴക്കുണ്ടാക്കാനും. UBER സൗകര്യം വന്നപ്പോ അങ്ങനെ ഒരു ഉപകാരമായി. എത്ര കത്തിയാണെങ്കിലും Decimal കണക്കിനു പൈസ എടുക്കും. വില പേശി വില കളയണ്ട.


ഇന്നെന്തായാലും യൂബർ എടുത്തില്ല. ഓട്ടോ എടുത്തു നേരെ വിട്ടു. ഓട്ടോയിൽ കയറി കഴിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് നല്ല കളർഫുൾ ഓട്ടോ. ഓടിക്കുന്നതു ഒരു ചേച്ചിയും. ആദ്യമായാണ് 'ഷീ' ഓട്ടോയിൽ കയറുന്നത്. കുറച്ചു കഴിഞ്ഞ് ഒരു conversation തുടങ്ങി.

ആദ്യം സിറ്റിയിലെ traffic പിന്നെ സ്വന്തം വിശേഷങ്ങൾ

'എത്ര നാളായി ചേച്ചി?'


ഒരു ക്ഷണത്തിന് കാത്തിരുന്ന പോലെയവർ തുടങ്ങി.

'ചേട്ടനൊപ്പം തട്ടുകടയായിരുന്നു. പിന്നെ ചേട്ടന് കാൻസർ പിടിപ്പെട്ടു.


ആദ്യം RCC കൊണ്ടുപോയി. അവിടുന്ന് 'അമൃത'യ്ക്ക് refer ചെയ്തു. 65 ലക്ഷം രൂപയുടെ സർജറി വിധിച്ചു.

അതിനൊപ്പം ഡോക്ടർ ഒരു T&C കൂടി വച്ചു.

സർജറി കഴിഞ്ഞ് രോഗിയെ ജീവനോടെ കിട്ടാൻ പത്ത് ശതമാനം സാധ്യതയേ ഉള്ളൂ

അഥവാ ജീവൻ കിട്ടിയാലും അത് കിടക്കയിൽ തന്നെ ജീവിച്ച് തീർക്കണം.


സർജറിയ്ക്ക് വീടും കൈയിലുള്ള പണ്ടവും പണയം വച്ചു. സർജറി വിജയിച്ചു.


സ്വർണ്ണം ബാങ്ക് കൊണ്ടുപോയി. വീട് ജപ്തിയായി. പിന്നീട് കരുണ തോന്നി ബാങ്ക് settlement എത്തി. 


ഞാൻ ചോദിച്ചു 'അമ്മ' സഹായിച്ചില്ലേ

'ഉവ്വ, 25000 രൂപ കിഴിവ് തന്നു '



പക്ഷേ ഈ കഥ തീർന്നില്ല. പുള്ളിയ്ക്ക് ആഴ്ചയിൽ 2 dialysis വേണം, വില കൂടിയ മരുന്നുകളും. City corporation ഒരു ഓട്ടോ വാങ്ങി കൊടുത്തു.

ഇവർക്ക് ഒരു മകളായിരുന്നു. നല്ല മിടുക്കി. CA ആയിരുന്നു സ്വപ്നം. Fees കൊടുക്കാൻ കാശില്ലാതെ മനസ്സുമടുത്തു ആ മകള് തൂങ്ങി ചത്തു.


ആ സ്ത്രീ ഇങ്ങനെ ഉപസംഹരിച്ചു ' നാഥനെ കിട്ടി, മകളെ നഷ്ടമായി '


ആ ഓട്ടോയിൽ ഇരുന്നു ഞാനാലോചിച്ചു ഒരു  സാധാരണ കുടുംബത്തിൽ ജനിക്കുന്ന ഒരു പെൺകുട്ടിയെ പഠിപ്പിക്കുന്നത് (അല്ലെങ്കിൽ വളർത്തുന്നത് ) കല്യാണം കഴിപ്പിച്ച് 'വിടാനാണ് '


ജീവിതത്തിൽ ഇത് വരെ കാണാത്ത ഒരാൾ അവളുടെ identify ആയി മാറുന്നു. ആ identity നഷ്ടപ്പെട്ടാൽ പിന്നെ അവൾ തന്നെയില്ല.


ഇറങ്ങുമ്പോൾ ഞാനൊരു 500 രൂപ കൊടുത്തു

'അയ്യോ ഇതെന്തിനാ സാറേ '

' സിംപതിക്കല്ല. ഈ അനുഭവത്തിനാണ്. വച്ചോളൂ'







Friday, April 10, 2020

ദു:ഖ വെള്ളി

ആധുനിക ലോകത്തിൻ്റെ ചരിത്രത്തിലാദ്യമായിരിക്കും ക്രിസ്ത്യാനികളെല്ലാവരും കതകുകളടച്ച് വീട്ടിൻറുളളിലിരുന്ന് ക്രിസ്തുവിൻ്റെ കഷ്ടാനുഭവം അയവിറക്കുന്നത്. ലോക ചക്രവർത്തിമാർക്ക് സാധിക്കാതിരുന്ന സംഗതി ഒരു ചെറിയ കീടത്തിന് സാധിക്കുന്നു.

ലോകമെമ്പാടുമുള്ള വലിയ വലിയ, ചരിത്ര പ്രസിദ്ധമായ പള്ളികൾ ഇന്ന് ഉറങ്ങി കിടക്കും.


കഷ്ടപ്പാടുകളിൽ നിന്ന് സഭ സമൃദ്ധിയിലേക്ക് പോയപ്പോൾ ക്രിസ്തുവിൻ്റെ കഷ്ടാനുഭവം re-Create ചെയ്യാൻ പാടുപ്പെട്ടത് പള്ളീലച്ഛന്മാരാണ്. കഷ്ടാനുഭവം നടക്കുമ്പോൾ തന്നെ ഉയർപ്പിൻ്റെന്നു തട്ടാൻ പോകുന്ന ആടുമാടുകളെയും ഇറക്കാൻ പോകുന്ന കള്ളിനെയും ഓർത്തിരിക്കുന്ന കുഞ്ഞാടുകളെ എന്തു പറഞ്ഞാണ് കഷ്ടങ്ങൾ പഠിപ്പിക്കേണ്ടത്.


ഈ അവസ്ഥ ഒരു വിധം പരിഹരിച്ചത് Mel Gibson ആണ്. Passion of the Christ കാണിച്ചു കുറച്ചു കണ്ണുന്നീർ ശേഖരിക്കാൻ സഭയ്ക്ക് സാധിച്ചു.


എൻ്റെ ചെറുപ്പത്തിലെ ദു:ഖവെള്ളി കത്തോലിക്ക സഭയിലായിരുന്നു. കയ്പു വെള്ളവും കുരിശിൻ്റെ വഴിയും മുതിർന്നവർക്ക് reserved ആയിരുന്നു. ഒന്നു മുതിരാൻ വേണ്ടി ആഗ്രഹിച്ചു.


അവസാനം മുതിർന്നു കഴിഞ്ഞപ്പോ കൂടെ പുതിയ ജോലികളും കിട്ടി. പള്ളിക്കകത്തെ ബഞ്ചുകൾ ഹാശാ ആഴ്ചയിൽ വെളിയിൽ കൊണ്ട് നിക്ഷേപിക്കേണ്ട ജോലി 'യുവജന'ത്തിൻ്റേതായിരുന്നു. കാരണവന്മാർ പറയുന്ന പോലെ വീട്ടുമുറ്റത്തെ കരിയില കുനിഞ്ഞെടുക്കാത്ത ഞങ്ങൾ ബഞ്ചുകൾ വെളിയിലിടും.

ദു:ഖവെള്ളിയുടെ പ്രധാന കായികാഭ്യാസമാണല്ലോ കുമ്പിടൽ. അതിന് അത്യാവശ്യം നല്ല തിരക്കാണ്, തിങ്ങി കൂടിയാണ് കുഞ്ഞാടുകൾ നില്ക്കുന്നത്. കുമ്പിട്ട് തളർന്നവസാനം മുന്നേ നില്ക്കുന്ന ആളുടെ കാലിൻ്റെ വെള്ള ചുംബിക്കും.


വർഷങ്ങൾ കഴിഞ്ഞു പോകുംതോറും തിരക്ക് കൂടി വന്നു. ബഞ്ചു പിടിക്കാൻ ആളും കുറഞ്ഞു. എനിക്കാണെങ്കിലിതിനോട് താത്പര്യവും കുറഞ്ഞു. ബഞ്ചു പിടിക്കാൻ ബംഗാളികൾ വന്നു. ഞാൻ പള്ളിയുടെ പിറകിലേക്കു മാറി.


കയ്പു വെള്ളത്തിന് പകരം കഞ്ഞിയും പയറും പച്ചമാങ്ങ അരിഞ്ഞു മുളകു sauce ൽ മുക്കിയ ഒരു കൂട്ടും ( അച്ചാർ എന്ന് പറയാം)





Sunday, October 6, 2019

മാറി നടക്കുന്ന ഓണം

ഓണം കഴിഞ്ഞ് മാവേലി കിട്ടിയ വണ്ടിയ്ക്ക് തിരിച്ച് പാതാളത്തിലേക്ക് പോകാൻ പോവാണ്. അന്നേരം വരുന്നു മലയാളികൾ Singapore trip ഒക്കെ കഴിഞ്ഞ്. ഇനി മിക്കവാറും പുള്ളിക്കാരൻ ഓണം കാണാൻ കേരളത്തിലേക്ക് ഉണ്ടാവില്ല. പകരം സിംഗപ്പൂർ എങ്ങാനും പോയാൽ മലയാളികളേയും കാണാം Singapore ട്രിപ്പും നടത്താം

ഇത്തവണത്തെ ഓണം എനിയ്ക്കു പ്രത്യേകത ഉണ്ട്. ഞാനും ഭാര്യയും പുതിയ ഫ്ലാറ്റിലേയ്ക്ക് വാടകയ്ക്ക് മാറിയിട്ട് ആദ്യത്തെ ഓണം. The continuous supply of അടപ്രഥമൻ നിലച്ചതൊഴിച്ചാൽ എല്ലാം ശുഭം. വീട്ടിൽ കുത്തിയിരിക്കുന്ന സമയത്ത് എന്തെങ്കിലും കുത്തി കുറിക്കാമെന്നു കരുതി.

ഈ ഓണത്തിന് വേറൊരു പ്രത്യേകത കൂടി ഉണ്ടേ. പുതിയ ഓഫിസിലേക്ക്‌ സ്ഥലം മാറി വന്നിട്ട് ആദ്യത്തെ ഓണം. 'അഹങ്കാരി',' മുൻ ശുണ്ഠി' അങ്ങനെ കുറച്ച് സത്പേര് സമ്പാദിച്ചു വന്നതുകൊണ്ട് ഒരു ശീതസമരത്തിന്റെ ഇടയിലേക്കാണ് സ്വാഗതം ചെയ്യപ്പെട്ടത്. പോരാത്തതിന് അവിടുത്തെ അനിയത്തിക്കുട്ടിയെ പഞ്ചാര അടിച്ചത് ജ്യേഷ്ഠന്മാർക്ക് തീരെ പിടിച്ചില്ല. അതു കൊണ്ട് ഓണ പരിപാടിക്ക് പ്രതിഷേധ സൂചകമായി ഞാൻ കറുത്ത ഷർട്ടും ജീൻസും ധരിച്ചാണ് പോയത്.

ഓണത്തിന്റെ പ്രധാന കലാപരിപാടിയായ പൂക്കളമൊരുക്കാൻ വന്നപ്പോഴാണ് ഒരു പ്രശ്നം വന്നു വീണത്. ഡിസൈനൊക്കെ നല്ല ഒന്നാന്തര രീതിയിൽ ഒരുക്കി. അന്നേരം അറിഞ്ഞത് കളത്തിന്റെ സെന്റർ ഒന്നു പൊക്കാൻ കുറച്ചു മണ്ണ് വേണം. ശകലം മതി. പക്ഷേ ഏകദേശം നൂറ് പേര് ജോലി ചെയ്യുന്നിടത്ത്, ആരുടെയും വീട്ടിൽ മണ്ണില്ല. എല്ലാവരും വീടിന്റെ ചുറ്റുവട്ടം നല്ല സിസൈനുള്ള Tiles ഇട്ടു ഭംഗിയാക്കിയിട്ടുണ്ട്. ഇനി മണ്ണും തമിഴൻ തന്നെ കൊണ്ടു വരണ്ടി വരും.

വെള്ളപ്പൊക്കം കഴിഞ്ഞിട്ട് ഒരു വർഷമായില്ല എന്നോർക്കണം. അന്നു കേരളം വെള്ളത്തിൽ മുങ്ങിയപ്പോ ഒരു പ്രധാന കാരണം വെള്ളത്തിന് ഒഴുകി താഴെ പോകാൻ സ്ഥലമില്ലെന്നായിരുന്നു. ആ നമ്മളിപ്പോ മാവേലിയെ വരവേല്ക്കാൻ പൂക്കളം ഷേപ്പിലുള്ള Tiles ഇട്ടു തുടങ്ങി. ചെറുപ്പത്തിൽ ഗൾഫിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്ത് Land ചെയ്യുമ്പോ ഒരു ഭംഗി ആയിരുന്നു. നിറയെ പച്ചപ്പും, കുറച്ചൂടെ ഇറങ്ങുമ്പോ തെങ്ങും, പിന്നെ airport ൽ വിളിക്കാൻ നിക്കുന്ന അമ്പാസsർ കാറും. ഇന്ന് മാവേലി പ്ലേനിൽ വരാൻ തീരുമാനിച്ചാൽ തെങ്ങിന് പകരം ടൈലുകൾ കണ്ട് കേരളത്തിന്റെ പേര് ടൈലളം എന്നിട്ടേനെ.

പക്ഷേ ഇനി ഒരു വെള്ളപൊക്കം താങ്ങിയാലും നമ്മുക്ക് ഇനിയൊരു 'സാലറി ചാലഞ്ച് ' താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ഓണത്തിന്റെ പ്രധാനപ്പെട്ട വിനോദം കടകളൊക്കെ കയറി ഇറങ്ങി ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിച്ചു കൂട്ടലാണ്. ചെറുപ്പത്തിൽ ഓണത്തിനു വരുന്ന കച്ചവടക്കാരിൽ നിന്ന് വാങ്ങിക്കാൻ ഏറ്റവും  കൂടുതൽ ആഗ്രഹിച്ച രണ്ടു സാധനങ്ങൾ ഉണ്ട്. പൊട്ടാസ് തോക്കും നിറങ്ങളുള്ള പ്ലാസ്റ്റിക്ക് ബോളും.

ആഗ്രഹങ്ങളോടൊപ്പം ഓണത്തിനും കനമേറി. ഒരു സുഹൃത്തിനോട് ചോദിച്ചപ്പോ ഓണം റിസോർട്ടിലാക്കിയെന്ന് പറഞ്ഞു. കുറച്ചു പൈസ ഇറക്കിയാലും ജാടയ്ക്ക് കുറവുണ്ടാകാൻ പാടില്ലല്ലോ

Friday, September 20, 2019

പുറമ്പോക്കിലെ ദൈവം

ഇന്ന് രാവിലെ മലക്കറി കടയിൽ പോയപ്പോ ഇളം മഞ്ഞ നിറത്തിൽ ഷർട്ടും മുണ്ടും ധരിച്ച ഒരാൾ വന്നു

കടക്കാരൻ: എങ്ങോട്ടാടേ

മഞ്ഞ: ഇന്ന് ഞങ്ങടെ ദൈവത്തിന്റെ ദിവസമല്ലേ

കടക്കാരൻ: അത് ഏത് ദൈവം

മഞ്ഞ: നിങ്ങടെയൊക്കെ പൊറമ്പോക്കിലെ ദൈവമേ

About Me

My photo
Shakespeare,Da Vinci, Benjamin Franklin and Lincoln never saw a movie,heard a radio or looked at TV. They had loneliness and knew what to do with it. Thay were not afraid of being lonely because they knew that was when the creative mood in them would work.