ഓണം കഴിഞ്ഞ് മാവേലി കിട്ടിയ വണ്ടിയ്ക്ക് തിരിച്ച് പാതാളത്തിലേക്ക് പോകാൻ പോവാണ്. അന്നേരം വരുന്നു മലയാളികൾ Singapore trip ഒക്കെ കഴിഞ്ഞ്. ഇനി മിക്കവാറും പുള്ളിക്കാരൻ ഓണം കാണാൻ കേരളത്തിലേക്ക് ഉണ്ടാവില്ല. പകരം സിംഗപ്പൂർ എങ്ങാനും പോയാൽ മലയാളികളേയും കാണാം Singapore ട്രിപ്പും നടത്താം
ഇത്തവണത്തെ ഓണം എനിയ്ക്കു പ്രത്യേകത ഉണ്ട്. ഞാനും ഭാര്യയും പുതിയ ഫ്ലാറ്റിലേയ്ക്ക് വാടകയ്ക്ക് മാറിയിട്ട് ആദ്യത്തെ ഓണം. The continuous supply of അടപ്രഥമൻ നിലച്ചതൊഴിച്ചാൽ എല്ലാം ശുഭം. വീട്ടിൽ കുത്തിയിരിക്കുന്ന സമയത്ത് എന്തെങ്കിലും കുത്തി കുറിക്കാമെന്നു കരുതി.
ഈ ഓണത്തിന് വേറൊരു പ്രത്യേകത കൂടി ഉണ്ടേ. പുതിയ ഓഫിസിലേക്ക് സ്ഥലം മാറി വന്നിട്ട് ആദ്യത്തെ ഓണം. 'അഹങ്കാരി',' മുൻ ശുണ്ഠി' അങ്ങനെ കുറച്ച് സത്പേര് സമ്പാദിച്ചു വന്നതുകൊണ്ട് ഒരു ശീതസമരത്തിന്റെ ഇടയിലേക്കാണ് സ്വാഗതം ചെയ്യപ്പെട്ടത്. പോരാത്തതിന് അവിടുത്തെ അനിയത്തിക്കുട്ടിയെ പഞ്ചാര അടിച്ചത് ജ്യേഷ്ഠന്മാർക്ക് തീരെ പിടിച്ചില്ല. അതു കൊണ്ട് ഓണ പരിപാടിക്ക് പ്രതിഷേധ സൂചകമായി ഞാൻ കറുത്ത ഷർട്ടും ജീൻസും ധരിച്ചാണ് പോയത്.
ഓണത്തിന്റെ പ്രധാന കലാപരിപാടിയായ പൂക്കളമൊരുക്കാൻ വന്നപ്പോഴാണ് ഒരു പ്രശ്നം വന്നു വീണത്. ഡിസൈനൊക്കെ നല്ല ഒന്നാന്തര രീതിയിൽ ഒരുക്കി. അന്നേരം അറിഞ്ഞത് കളത്തിന്റെ സെന്റർ ഒന്നു പൊക്കാൻ കുറച്ചു മണ്ണ് വേണം. ശകലം മതി. പക്ഷേ ഏകദേശം നൂറ് പേര് ജോലി ചെയ്യുന്നിടത്ത്, ആരുടെയും വീട്ടിൽ മണ്ണില്ല. എല്ലാവരും വീടിന്റെ ചുറ്റുവട്ടം നല്ല സിസൈനുള്ള Tiles ഇട്ടു ഭംഗിയാക്കിയിട്ടുണ്ട്. ഇനി മണ്ണും തമിഴൻ തന്നെ കൊണ്ടു വരണ്ടി വരും.
വെള്ളപ്പൊക്കം കഴിഞ്ഞിട്ട് ഒരു വർഷമായില്ല എന്നോർക്കണം. അന്നു കേരളം വെള്ളത്തിൽ മുങ്ങിയപ്പോ ഒരു പ്രധാന കാരണം വെള്ളത്തിന് ഒഴുകി താഴെ പോകാൻ സ്ഥലമില്ലെന്നായിരുന്നു. ആ നമ്മളിപ്പോ മാവേലിയെ വരവേല്ക്കാൻ പൂക്കളം ഷേപ്പിലുള്ള Tiles ഇട്ടു തുടങ്ങി. ചെറുപ്പത്തിൽ ഗൾഫിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്ത് Land ചെയ്യുമ്പോ ഒരു ഭംഗി ആയിരുന്നു. നിറയെ പച്ചപ്പും, കുറച്ചൂടെ ഇറങ്ങുമ്പോ തെങ്ങും, പിന്നെ airport ൽ വിളിക്കാൻ നിക്കുന്ന അമ്പാസsർ കാറും. ഇന്ന് മാവേലി പ്ലേനിൽ വരാൻ തീരുമാനിച്ചാൽ തെങ്ങിന് പകരം ടൈലുകൾ കണ്ട് കേരളത്തിന്റെ പേര് ടൈലളം എന്നിട്ടേനെ.
പക്ഷേ ഇനി ഒരു വെള്ളപൊക്കം താങ്ങിയാലും നമ്മുക്ക് ഇനിയൊരു 'സാലറി ചാലഞ്ച് ' താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ഓണത്തിന്റെ പ്രധാനപ്പെട്ട വിനോദം കടകളൊക്കെ കയറി ഇറങ്ങി ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിച്ചു കൂട്ടലാണ്. ചെറുപ്പത്തിൽ ഓണത്തിനു വരുന്ന കച്ചവടക്കാരിൽ നിന്ന് വാങ്ങിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച രണ്ടു സാധനങ്ങൾ ഉണ്ട്. പൊട്ടാസ് തോക്കും നിറങ്ങളുള്ള പ്ലാസ്റ്റിക്ക് ബോളും.
ആഗ്രഹങ്ങളോടൊപ്പം ഓണത്തിനും കനമേറി. ഒരു സുഹൃത്തിനോട് ചോദിച്ചപ്പോ ഓണം റിസോർട്ടിലാക്കിയെന്ന് പറഞ്ഞു. കുറച്ചു പൈസ ഇറക്കിയാലും ജാടയ്ക്ക് കുറവുണ്ടാകാൻ പാടില്ലല്ലോ
No comments:
Post a Comment