Monday, May 24, 2021

നായാട്ട്- Movie Review

ഒരു 25 വർഷം മുന്നേ ഉള്ള കഥയാണ്. മദ്ധ്യതിരുവിതാംകൂറിലെ ഒരു ക്രിസ്ത്യൻ വിവാഹം. അന്ന് 'ഞങ്ങൾ അങ്ങ് പള്ളിയിൽ എത്തിക്കോളാം' എന്ന ന്യായം മര്യാദകേടായി കണ്ടിരുന്ന കാലമാണ്. അത് കൊണ്ട് പള്ളിയിലെ അത്രയും തിക്കും തിരക്കും വീട്ടിലും കാണും.

ഇതിൻ്റെ ഇടയിൽ കൂടി ഓടി നടക്കുന്ന പണിയാണ് Photographer ന് ഉള്ളത്. ഫിലിം വേസ്റ്റ് ചെയ്യാൻ ഇല്ല, Lighting adjust ചെയ്യാൻ പറ്റില്ല, ആളുകൾ മസിലും പിടിച്ചിരിക്കുകയും ചെയ്യും.

പക്ഷേ ഈ കല്യാണത്തിന് ചെറുക്കൻ്റെ അടുത്ത സുഹൃത്തും വനിതാ മാസികയിലെ photographer വരുന്നെന്ന് കിംവദന്തി കേട്ടു. സുഹൃത്ത് പെട്ടെന്ന് വന്നു, തിങ്ങി കൂടിയ ആൾക്കാരെ ഒക്കെ വെളിയിലാക്കി, കുടയൊക്കെ നിവർത്തി സെഷൻ ആരംഭിച്ചു. ഞാനാ വാതിൽ പാളിയിലൂടെ ഇത് വാ പൊളിച്ച് കണ്ട് കൊണ്ടിരുന്നു. ആൽബം വന്നപ്പോൾ അതിലും വാ പൊളിച്ചു.


ഈ സ്റ്റൈൽ trend ആകാൻ വർഷങ്ങൾ വീണ്ടുമെടുത്തു. അന്ന് കാലത്തിന് മുന്നേ സഞ്ചരിച്ച photographer ആണ് 'നായാട്ട്' സംവിധായകൻ.

ഞാനീ കഥ പറയാൻ കാര്യം കാലത്തിന് മുന്നേ സഞ്ചരിക്കുന്നതിലും പാടാണ്, മുന്നേ പോയ trend ന് പിറകേ പോയി പിടിക്കുക എന്നത്. അതാണ് സംവിധായകൻ ഈ പടത്തിൽ ശ്രമിക്കുന്നതും ഒരു പരിധി വരെ പരാജയപ്പെടുന്നതും. കഥ പറയുന്ന രീതിയും ക്യാമറയും conternporary സ്റ്റൈലിൽ പരീക്ഷിക്കാൻ നോക്കിയെങ്കിലും വിജയിച്ചു എന്ന് പറയാൻ വയ്യ. ചുരുക്കി പറഞ്ഞാൽ സംവിധായകന് ഒട്ടും comfortable ആയ framework ൽ അല്ല പടം എടുത്തിരിക്കുന്നത്.


ഈ സിനിമയുടെ ' Political Correctness ' വലിയ ചർച്ചയായതാണ്. എന്നാലും fringe groups നെ പ്രതിപാദിക്കുമ്പോ കുറച്ചൂടെ maturity & Sensitivity ആകാമായിരുന്നു.


അതു പോലെ തന്നെ പ്രസക്തമായ വിഷയമാണ് പൊതു സമൂഹത്തിൻ്റെ പ്രതികാര-ദാഹം ശമിപ്പിക്കാൻ നിരപരാധികളെ frame ചെയ്യുന്നത്. ഈ വിഷയവും 'നായാട്ട്' എന്ന theme ആയി ഒരു പരിധി വരെ connect ചെയ്യാൻ സാധിച്ചെങ്കിലും ആ വിഷയത്തിന് കുറച്ചു കൂടെ treatment ആകാമായിരുന്നു.


Casting ൽ ചിലയിടത്ത് ആവശ്യത്തിലുപരി കഴിവുള്ളവരും ചിലയിടത്ത് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ പറ്റാത്തവരുമായി പോയെന്ന് തോന്നുന്നു. ഉദാഹരണത്തിന് കുഞ്ചാക്കോ, നിമിഷ എന്നിവർടെ കഴിവിന് പറ്റിയ റോളായിരുന്നോ എന്ന് സംശയവും മുഖ്യമന്ത്രിയുടെ റോൾ കുറച്ചു കൂടെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ളവരാകേണ്ടതുമായിരുന്നു എന്ന് അഭിപ്രായമെനിക്കുണ്ട് .എ


എന്തായാലും'കണ്ടിരിക്കാൻ' പറ്റുന്ന നല്ല സിനിമ

No comments:

About Me

My photo
Shakespeare,Da Vinci, Benjamin Franklin and Lincoln never saw a movie,heard a radio or looked at TV. They had loneliness and knew what to do with it. Thay were not afraid of being lonely because they knew that was when the creative mood in them would work.