ഈ കൊറോണ കാലത്ത് Normalize ആയ ഒരു ആശംസയാണ് RlP. എല്ലാ ദിവസവും whatsapp മുതൽ facebook വരെ ഈ ആശംസയുടെ കൂമ്പാരമാണ്.
പക്ഷേ തിരുമേനിയുടെ വിയോഗം ഒരു വല്ലാത്ത വിഷമമുണ്ടാക്കി.
പള്ളി പ്രവർത്തനങ്ങളിൽ സജീവമായിരുന്നപ്പോൾ കേട്ട രണ്ട് കഥകൾ, പിന്നീട് ആ ഭ്രമം തീർന്നപ്പോളും വല്ലാതെ influence ചെയ്തിട്ടുണ്ട്
ഒന്ന് അദ് ദേഹം പണ്ട് കപ്പയും കട്ടൻ കാപ്പിയും ഉപയോഗിച്ച് കുർബാന കൊടുത്തതാണ്. പുറമേ ലിബറൽ tag അകത്ത് നല്ല ഒന്നാന്തരം conservative ആയ സഭയിൽ ഇത് ഒരു വല്ലാത്ത ചർച്ചാ വിഷയമായി.
ഇന്ന് കൊറോണ കാലത്ത് കുർബാന അനുഷ്ഠാനം ഒരു വിവാദ വിഷയം ആകുമ്പോൾ വളരെ മുന്നേ reform ചെയ്യേണ്ട ഒരു practice ആയിരുന്നു എന്നു തോന്നുന്നു.
അതു പോലെ influence ചെയ്ത സംഭവമാണ് പണ്ട് അദ്ദേഹം പൂജപ്പുര ജയിൽ നിവാസികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം
'ഞാനും നിങ്ങളും തമ്മിൽ ഒരു വത്യാസമേ ഉള്ളൂ. ഞാൻ വലിയ കള്ളനായത് കൊണ്ട് ഞാൻ ഇതിൻ്റെ വെളിയിൽ നിൽക്കുന്നു '
ഒരു 'കുറ്റവാളി'യോടുള്ള യാഥാസ്തിതിക സമൂഹത്തിൻ്റെ തന്നെ കാഴ്ചപ്പാട് മാറ്റുന്ന ഒന്നായിരുന്നു ഈ വാചകം.
ചുരുക്കത്തിൽ നിവർന്നു നിന്ന് കാലത്തിൻ്റെ മുന്നേ സഞ്ചരിച്ച മഹാൻ
No comments:
Post a Comment