രാജ്യത്തെ മുന്തിയ ബാങ്കിൻ്റെ ഹെഡോഫീസിൽ വച്ചാണ് ആശാനെ പരിചയപ്പെടുന്നത്.
ആൾക്കൂട്ടത്തിൽ വേറിട്ട് നില്ക്കാനുള്ള tendency കാരണം മുതലാളിമാർ മൂലയ്ക്കുള്ള ഓഫീസിലേക്ക് ഒതുക്കി (the corner seat).
വീമ്പു പറച്ചലിൻ്റെ ഇടയിൽ നിന്ന് മാറിയതിൻ്റെ സമാധാനത്തിൽ അവിടെ പോയപ്പോളാണ് ആശാൻ അവിടെയിരിക്കുന്നു. ആരെയെങ്കിലും സംസാരിക്കാൻ കിട്ടിയ സന്തോഷം പുള്ളിക്കും, കഥ കേൾക്കുന്ന സന്തോഷം എനിക്കും
കമ്പ്യൂട്ടർ നമ്മടെ കൈവെള്ളയിൽ ഒതുങ്ങതിനു മുന്നേ, നമ്മളുടെ മടിയിൽ ഇരിക്കുന്നതിനും മുന്നേ, വീടുകളുടെ മേശയിലും internet cafe യിലും വരുന്നതിനും വളരെ മുന്നേ ആശാൻ ബാങ്കിൽ ജോലിയ്ക്ക് കയറിയതാണ്. അന്ന് transaction data സൂക്ഷിശിച്ചിരുന്നത് ledger എന്ന് പറയുന്ന ഭീമൻ പുസ്തകങ്ങളിലാണ്. Ledger കൈകാര്യം ചെയ്യുന്നത് പ്യൂൺ അല്ലെങ്കിൽ Messenger എന്ന category ൽ പെട്ടവരാണ്. മിടുക്കരായ Messenger ഉണ്ടെങ്കിൽ ഓഫീസർമാർക്ക് ദിവസവും സമയത്ത് കണക്ക് കൃത്യമാക്കി വീട്ടിൽ പോകാം. ഇവർ പണിമുടക്കിയാൽ ബാങ്ക് അടച്ചിടാനേ നിവൃത്തിയുള്ളൂ
കാലം മാറി. Ledger ൽ നിന്ന് ബാങ്ക് Computer യുഗത്തിലേക്ക് പെട്ടെന്ന് കുതിച്ചു. അതിൽ നിന്ന് ഇന്ന് മേഘങ്ങളിലേക്കും (cloud banking). ലെഡ്ജറുകളാകട്ടെ അലമാരയിലേക്കും പിന്നെ ആക്രിക്കടകളിലേക്കും യാത്രയായി. അങ്ങനെ ഈ 'മെസഞ്ചർമാർ' പയ്യെ irrelevant ആകാൻ തുടങ്ങി. പെട്ടി പിടിക്കലും തപാൽ ഒട്ടിക്കലും എന്നിങ്ങനെ ജോലികളിലേക്ക് നീങ്ങിയതോടെ ഇവർ പലരും ബ്രാഞ്ചിൻ്റെ മൂലകളിൽ ഒതുങ്ങി. അങ്ങനെ ഒരു മൂലയിൽ നിന്നാണ് ആശാനെ കിട്ടുന്നത്. രണ്ടു വർഷത്തോളം കഥ സെഷൻസ് തുടർന്നു.
ഞാനിദ്ദേഹത്തെ ഓർക്കാൻ കാര്യം അടുത്തെയിടെ കണ്ട ഒരു ഹിന്ദി സിനിമയാണ് - 'Kamyaab'. ഒരു veteran Film artist മനസ്സിലാക്കുന്നു താൻ ഇതുവരെ 499 സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന്. അത് 500 ആക്കാനും തൻ്റെ അഞ്ഞൂറാമത്തെ പടം memorable ആക്കാനും ഒരു മോഹം. അങ്ങനെ വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് വന്നപ്പോൾ പുള്ളി മനസ്സിലാക്കുന്നു ആ മേഖല ആകെ മാറിയിരിക്കുന്നു എന്ന്. തുടർന്നുണ്ടാവുന്ന struggles ആണ് കഥ.
ബന്ങ്ങൾ വരെ monetize ചെയ്യപ്പെട്ട ഈ കാലത്ത്, irrelevant/obsolete ആയി പോകുന്ന ധാരാളം പേരുണ്ട് നമ്മുടെ ചുറ്റും. പ്രായം മാത്രമല്ല അതിന് Factor. നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത പലതും അതിൽ കാണാം.
പണ്ട് ഒരു പ്രമുഖ IT കമ്പനിയിൽ ജോലി ചെയുമ്പോ കണ്ടിരുന്ന ഒരു മനുഷ്യൻ ഉണ്ട്. പ്രായം നാല്പത് വയസ്സിന് മുകളിൽ വരും. He was recruited for a particular project specialising in a niche technology. Unfortunately as soon as he came in the project was shelved. തൻ്റെ പകുതി പ്രായമുള്ള ' colleagueട' ആയി മിംഗിൾ ചെയ്യാൻ പാടുപ്പെട്ട ആ മനുഷ്യൻ രാവിലെ തൻ്റെ സിസ്റ്റത്തിൻ്റെ മുന്നിൽ വന്നിരുന്നിട്ട് ഒരു deodarant പൂശും. ആ deo ടെ സുഗന്ധമാണ് പുള്ളി വന്നതിൻ്റെ signal.
ഇന്നു ആ deo വാസന അവിടെ ഉണ്ടോ ആവോ?
No comments:
Post a Comment