ആധുനിക ലോകത്തിൻ്റെ ചരിത്രത്തിലാദ്യമായിരിക്കും ക്രിസ്ത്യാനികളെല്ലാവരും കതകുകളടച്ച് വീട്ടിൻറുളളിലിരുന്ന് ക്രിസ്തുവിൻ്റെ കഷ്ടാനുഭവം അയവിറക്കുന്നത്. ലോക ചക്രവർത്തിമാർക്ക് സാധിക്കാതിരുന്ന സംഗതി ഒരു ചെറിയ കീടത്തിന് സാധിക്കുന്നു.
ലോകമെമ്പാടുമുള്ള വലിയ വലിയ, ചരിത്ര പ്രസിദ്ധമായ പള്ളികൾ ഇന്ന് ഉറങ്ങി കിടക്കും.
കഷ്ടപ്പാടുകളിൽ നിന്ന് സഭ സമൃദ്ധിയിലേക്ക് പോയപ്പോൾ ക്രിസ്തുവിൻ്റെ കഷ്ടാനുഭവം re-Create ചെയ്യാൻ പാടുപ്പെട്ടത് പള്ളീലച്ഛന്മാരാണ്. കഷ്ടാനുഭവം നടക്കുമ്പോൾ തന്നെ ഉയർപ്പിൻ്റെന്നു തട്ടാൻ പോകുന്ന ആടുമാടുകളെയും ഇറക്കാൻ പോകുന്ന കള്ളിനെയും ഓർത്തിരിക്കുന്ന കുഞ്ഞാടുകളെ എന്തു പറഞ്ഞാണ് കഷ്ടങ്ങൾ പഠിപ്പിക്കേണ്ടത്.
ഈ അവസ്ഥ ഒരു വിധം പരിഹരിച്ചത് Mel Gibson ആണ്. Passion of the Christ കാണിച്ചു കുറച്ചു കണ്ണുന്നീർ ശേഖരിക്കാൻ സഭയ്ക്ക് സാധിച്ചു.
എൻ്റെ ചെറുപ്പത്തിലെ ദു:ഖവെള്ളി കത്തോലിക്ക സഭയിലായിരുന്നു. കയ്പു വെള്ളവും കുരിശിൻ്റെ വഴിയും മുതിർന്നവർക്ക് reserved ആയിരുന്നു. ഒന്നു മുതിരാൻ വേണ്ടി ആഗ്രഹിച്ചു.
അവസാനം മുതിർന്നു കഴിഞ്ഞപ്പോ കൂടെ പുതിയ ജോലികളും കിട്ടി. പള്ളിക്കകത്തെ ബഞ്ചുകൾ ഹാശാ ആഴ്ചയിൽ വെളിയിൽ കൊണ്ട് നിക്ഷേപിക്കേണ്ട ജോലി 'യുവജന'ത്തിൻ്റേതായിരുന്നു. കാരണവന്മാർ പറയുന്ന പോലെ വീട്ടുമുറ്റത്തെ കരിയില കുനിഞ്ഞെടുക്കാത്ത ഞങ്ങൾ ബഞ്ചുകൾ വെളിയിലിടും.
ദു:ഖവെള്ളിയുടെ പ്രധാന കായികാഭ്യാസമാണല്ലോ കുമ്പിടൽ. അതിന് അത്യാവശ്യം നല്ല തിരക്കാണ്, തിങ്ങി കൂടിയാണ് കുഞ്ഞാടുകൾ നില്ക്കുന്നത്. കുമ്പിട്ട് തളർന്നവസാനം മുന്നേ നില്ക്കുന്ന ആളുടെ കാലിൻ്റെ വെള്ള ചുംബിക്കും.
വർഷങ്ങൾ കഴിഞ്ഞു പോകുംതോറും തിരക്ക് കൂടി വന്നു. ബഞ്ചു പിടിക്കാൻ ആളും കുറഞ്ഞു. എനിക്കാണെങ്കിലിതിനോട് താത്പര്യവും കുറഞ്ഞു. ബഞ്ചു പിടിക്കാൻ ബംഗാളികൾ വന്നു. ഞാൻ പള്ളിയുടെ പിറകിലേക്കു മാറി.
കയ്പു വെള്ളത്തിന് പകരം കഞ്ഞിയും പയറും പച്ചമാങ്ങ അരിഞ്ഞു മുളകു sauce ൽ മുക്കിയ ഒരു കൂട്ടും ( അച്ചാർ എന്ന് പറയാം)
No comments:
Post a Comment