When the right and wrong is no longer black or white
രാവിലെ ഇറങ്ങിയപ്പോ ഫ്ലാറ്റിന്റെ മുന്നിൽ കിടക്കുന്നു ഓട്ടോ. ഓട്ടോയിൽ കയറിയിട്ട് കുറേ നാളായി. അതിലേറെ നാളായി ബസ്സിൽ കയറിയിട്ട്. സ്വന്തമായി വണ്ടി ആയി കഴിഞ്ഞപ്പോ മടി. വണ്ടി കാത്തു നില്ക്കാനും പിന്നെ ചില്ലറയുടെ പേരിൽ വഴക്കുണ്ടാക്കാനും. UBER സൗകര്യം വന്നപ്പോ അങ്ങനെ ഒരു ഉപകാരമായി. എത്ര കത്തിയാണെങ്കിലും Decimal കണക്കിനു പൈസ എടുക്കും. വില പേശി വില കളയണ്ട.
ഇന്നെന്തായാലും യൂബർ എടുത്തില്ല. ഓട്ടോ എടുത്തു നേരെ വിട്ടു. ഓട്ടോയിൽ കയറി കഴിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് നല്ല കളർഫുൾ ഓട്ടോ. ഓടിക്കുന്നതു ഒരു ചേച്ചിയും. ആദ്യമായാണ് 'ഷീ' ഓട്ടോയിൽ കയറുന്നത്. കുറച്ചു കഴിഞ്ഞ് ഒരു conversation തുടങ്ങി.
ആദ്യം സിറ്റിയിലെ traffic പിന്നെ സ്വന്തം വിശേഷങ്ങൾ
'എത്ര നാളായി ചേച്ചി?'
ഒരു ക്ഷണത്തിന് കാത്തിരുന്ന പോലെയവർ തുടങ്ങി.
'ചേട്ടനൊപ്പം തട്ടുകടയായിരുന്നു. പിന്നെ ചേട്ടന് കാൻസർ പിടിപ്പെട്ടു.
ആദ്യം RCC കൊണ്ടുപോയി. അവിടുന്ന് 'അമൃത'യ്ക്ക് refer ചെയ്തു. 65 ലക്ഷം രൂപയുടെ സർജറി വിധിച്ചു.
അതിനൊപ്പം ഡോക്ടർ ഒരു T&C കൂടി വച്ചു.
സർജറി കഴിഞ്ഞ് രോഗിയെ ജീവനോടെ കിട്ടാൻ പത്ത് ശതമാനം സാധ്യതയേ ഉള്ളൂ
അഥവാ ജീവൻ കിട്ടിയാലും അത് കിടക്കയിൽ തന്നെ ജീവിച്ച് തീർക്കണം.
സർജറിയ്ക്ക് വീടും കൈയിലുള്ള പണ്ടവും പണയം വച്ചു. സർജറി വിജയിച്ചു.
സ്വർണ്ണം ബാങ്ക് കൊണ്ടുപോയി. വീട് ജപ്തിയായി. പിന്നീട് കരുണ തോന്നി ബാങ്ക് settlement എത്തി.
ഞാൻ ചോദിച്ചു 'അമ്മ' സഹായിച്ചില്ലേ
'ഉവ്വ, 25000 രൂപ കിഴിവ് തന്നു '
പക്ഷേ ഈ കഥ തീർന്നില്ല. പുള്ളിയ്ക്ക് ആഴ്ചയിൽ 2 dialysis വേണം, വില കൂടിയ മരുന്നുകളും. City corporation ഒരു ഓട്ടോ വാങ്ങി കൊടുത്തു.
ഇവർക്ക് ഒരു മകളായിരുന്നു. നല്ല മിടുക്കി. CA ആയിരുന്നു സ്വപ്നം. Fees കൊടുക്കാൻ കാശില്ലാതെ മനസ്സുമടുത്തു ആ മകള് തൂങ്ങി ചത്തു.
ആ സ്ത്രീ ഇങ്ങനെ ഉപസംഹരിച്ചു ' നാഥനെ കിട്ടി, മകളെ നഷ്ടമായി '
ആ ഓട്ടോയിൽ ഇരുന്നു ഞാനാലോചിച്ചു ഒരു സാധാരണ കുടുംബത്തിൽ ജനിക്കുന്ന ഒരു പെൺകുട്ടിയെ പഠിപ്പിക്കുന്നത് (അല്ലെങ്കിൽ വളർത്തുന്നത് ) കല്യാണം കഴിപ്പിച്ച് 'വിടാനാണ് '
ജീവിതത്തിൽ ഇത് വരെ കാണാത്ത ഒരാൾ അവളുടെ identify ആയി മാറുന്നു. ആ identity നഷ്ടപ്പെട്ടാൽ പിന്നെ അവൾ തന്നെയില്ല.
ഇറങ്ങുമ്പോൾ ഞാനൊരു 500 രൂപ കൊടുത്തു
'അയ്യോ ഇതെന്തിനാ സാറേ '
' സിംപതിക്കല്ല. ഈ അനുഭവത്തിനാണ്. വച്ചോളൂ'
No comments:
Post a Comment