പത്താംക്ലാസ്. ഞാൻ വലിയ മോശമില്ലാതെ പഠിക്കും. എന്നാലും കൂടെയുള്ള കൂട്ടുകാരികളുടെ മക്കൾ ടൂഷന് പോകുന്ന കണ്ട് എൻ്റെ അമ്മ എന്നെയും ഉന്തി തള്ളി വിട്ടു. ടൂഷൻ മണ്ടന്മാമാർക്കാകാണെന്ന് മനസ്സിൽ ഉള്ളത് കൊണ്ട് മടിച്ചിട്ടാണ് ഞാനവിടെ പോയത്
തിരുവനന്തപുരത്ത് വളരെ പേര് കേട്ട അദ്ധ്യായാപകൻ. വളരെ കർക്കഷക്കാരനാണെങ്കിലും കളിയും ചിരിയുമായി ട്യൂഷൻ താമസിയാതെ രസകരമായി മാറി.
അങ്ങനെ ഒരു ദിവസം എൻ്റെ അടുത്ത ഒരു കൂട്ടുകാരൻ വല്ലാതെ വിഷമിച്ചിചിരിക്കുന്നു. ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. വീട്ടിൽ എന്തെങ്കിലും പ്രശ്നമാവുമെന്ന് ഊഹിച്ചു. രണ്ട് ദിവസം ആയിട്ടും സങ്കടം മാറുന്നില്ല. ഒരിക്കൽ ഒറ്റയ്ക്ക് കിട്ടിയപ്പോ ഞാനവനോട് ചോദിച്ചു
അവൻ എന്നെ ഒഴിഞ്ഞ സ്ഥലത്ത് മാറ്റി നിർത്തി സത്യം ചെയ്യിച്ചു. വേറെ ആരോടും പറയില്ല എന്ന്.
'എടാ രണ്ട് ദിവസം മുന്നേ ട്യൂഷൻ ക്ലാസിൻ്റെ മുകളിലത്തെ നിലയിൽ കയറിയപ്പോ സാറും നമ്മടെ ക്ലാസിലെ പെൺക്കുട്ടിയും ചുമ്പിക്കുന്ന ഞാൻ കണ്ടു.' ഇവൻ അവിടെ വരുമെന്ന് പ്രതീക്ഷിക്കാത്ത സാറും Desp ആയി. കർക്കശക്കാരനായ സാറ് അവൻ്റ കാല് പിടിച്ചു. പക്ഷേ പാവം, രണ്ട് ദിവസമായി ആ രഹസ്യം ഉള്ളിൽ കിടന്ന് വിങ്ങി പൊട്ടുവായിരുന്നു.
അങ്ങനെ എന്നോട് പറഞ്ഞ് ആ വിങ്ങലിൽ നിന്ന് മോചനം നേടി